നിയമങ്ങളും നിയന്ത്രണങ്ങളും

സ്വീകരിക്കുന്നതിന് മുമ്പ് ദയവായി നിയമങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.



അംഗത്വ നിബന്ധനകൾ


  • അപേക്ഷകൻ കലാകാരൻ/കലാകാരി ആയിരിക്കണം. അപേക്ഷകർഏതെങ്കിലുംഒരുകലാരൂപവുമായി ബന്ധമുണ്ടായിരിക്കണം

  • 18 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരത്വ മുള്ളതും സ്വസ്ഥത ബുദ്ധിയുള്ള തുമായ ഏതൊരു സ്ത്രീക്കോ പുരുഷനോ മൂന്നാം ലിംഗത്തിൽപ്പെട്ടവർക്കോ അംഗത്വത്തിന് അപേക്ഷിക്കാം

  • നിലവിൽ കേരളത്തിൽ താമസിക്കുന്നവർക്കും മാതാപിതാക്കളിൽ ആരെങ്കിലും കേരളീയർ ആണെങ്കിൽ അവരുടെ മക്കൾക്കും, അന്യസംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ കലാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതൊരു കേരളീയനും അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്.

  • അംഗത്വ ഫീസായി Rs.300/- (മൂന്നൂർ രൂപ) അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് . (DD, Cheque, Online Payment, Google Pay. Cash). കൂടാതെ മാസ വരിയായി നിലവിൽ നിശ്ചയിച്ചിരിക്കുന്ന തുക അതാത് മാസം തന്നെ അടയ്ക്കേണ്ടതാണ്.

  • അംഗത്വ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സത്യ വാങ്മൂലം ഏതെങ്കിലും അവസരത്തിൽ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പ്രസ്തുത അംഗത്വം അസാധുവാകുന്നതിന് സംഘടനയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്.

  • അംഗത്വ അപേക്ഷ പരിശോധിച്ച് സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ സംഘടനയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്.

  • സംഘടനയിൽ അംഗത്വം നേടി മൂന്ന് മാസത്തിനു ശേഷമായിരിക്കും സംഘടനയിൽ നിന്നും ലഭിക്കുന്നതോ സർക്കാരിൽ നിന്നും സംഘടന വഴി ലഭിക്കുന്നതോ ആയ ആനുകൂല്യങ്ങൾക്ക് അർ ഹതയുണ്ടായിരിക്കുകയുള്ളൂ .

  • നിലവിൽ ഏതെങ്കിലും സംഘടനയിൽ അംഗമായവർക്കും ഈ സംഘടനയിൽ അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്.

  • ഏതെങ്കിലും സിവിൽ, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോ ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടതോ ഏതെങ്കിലും കോടതി വ്യവഹാരങ്ങളിൽ വിചാരണ നേരിടുന്നതോ ആയ വ്യക്തികൾക്ക് സംഘടനയിൽ അംഗത്വത്തിന് അപേക്ഷിക്കാൻ അർഹതയില്ല.

  • മനുഷ്യന്റെ ഉപഭോഗസംസ്കാരത്തിനു വിരുദ്ധമായ മദ്യം മയക്കുമരുന്ന് തുടങ്ങിയവ വിപത്തുക്കൾ ഒരുകാരണവശാലും അംഗങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ പാടില്ല

  • തുടർച്ചയായി മൂന്നുമാസം മാസവരി കുടിശ്ശിക വരുത്തുന്ന അംഗങ്ങളുടെ അംഗത്വം താൽക്കാലികമായി മരവിപ്പിക്കുന്നതായിരിക്കും.

  • അംഗങ്ങൾ തമ്മിൽ പരസ്പരം സ്നേഹത്തോടെയും വിശ്വാസത്തോടെയും സഹവർത്തിത്വത്തോടെയും പ്രവർത്തിക്കേണ്ടതാണ്.

  • കാലാകാലങ്ങളിൽ ഉണ്ടാകുന്ന വികസനപ്രവർത്തനങ്ങൾക്ക് അനുസരിച്ച് മാസവരി, മറ്റ് വിഹിതങ്ങൾ പുതുക്കി നിശ്ചയിക്കുന്നതാണ്.

  • സംഘടനയിൽ നിലവിലുള്ള നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ, മറ്റുള്ളവരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയോ ഒരംഗം/അംഗങ്ങൾ ചെയ്താൽ പ്രസ്തുത അംഗത്വം മരവിപ്പിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള അവകാശം സംഘടനയ്ക്ക് ഉണ്ടായിരിക്കും.

  • അംഗത്വം താൽക്കാലികമായി മരിവിപ്പിക്കുന്ന അല്ലെങ്കിൽ റദ്ദാക്കുന്ന അവസരത്തിൽ സംഘടനയിൽ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.

  • സമത്വബോധവും സാമൂഹികനീതിയും യഥാർത്ഥ്യമാക്കുവാൻ കലകൾക്കും കലാകാർക്കുംപ്രമുഖസ്ഥാനാമാണുള്ളത്,എല്ലാകലകളേയുംഎല്ലാകലാകാര ന്മാരെയുംപരസ്പരംസ്നേഹിക്കുകയും ബഹുമാനിക്കുകയും,രാഷ്ട്രീയ,സാമുദായിക,മത,വർഗ്ഗ,വർണ്ണ,വിവേചനഭേദമന്യേഎല്ലാകലാകാരേയുംഏകോദരസഹോദരങ്ങളായികണക്കാക്കിപ്രവർത്തിക്കുന്നഒരംഗമായിരിക്കണം.

  • പ്രത്ത്യേകിച്ചുസ്ത്രീകളോടുംകുട്ടികളോടുംബഹുമാനത്തോടും,സ്നേഹത്തോടും, പെരുമാറുക

  • അംഗങ്ങൾപരസ്പരംകുറ്റപ്പെടുത്തുകയോ വ്യക്തി ഹത്യ നടത്തുകയോ ഓരോരുത്തരുടേയും കഴിവുകൾ ഉയർത്തിയുംതാഴ്ത്തിയുംആക്ഷേപിക്കുകയോ അധിക്ഷേപിക്കുകയോ പാടില്ല.

  • ദേശവിരുദ്ധമോ, സദാചാര വിരുദ്ധമോ, ആയ ചിത്രങ്ങൾ വീഡിയോകൾ വെബ്സൈറ്റിൽ, പൊതുപേജിൽ, സ്വകാര്യപേജിൽ ഇടാൻ പാടില്ല

  • എല്ലാംസൈബർനിയമങ്ങൾക്ക്‌വിധേയമാണ്