കുട്ടായ്മ രൂപീകരണം
അഖിലകേരള കലാസാംസ്കാരിക കൂട്ടായ്‌മ പിറവിഎടുത്തതിന്റെപിന്നിലുള്ളസാഹചര്യങ്ങൾനിങ്ങളുടെഅറിവിലേയ്ക്കായി പങ്കുവയ്ക്കുകയാണ്. നാളിതുവരെകലാകാരന്മാരുടെആവശ്യങ്ങൾക്കോ,ഏകോപനത്തിനോക്ഷേമപ്രവർത്തനങ്ങൾക്കോവേണ്ടിമുന്നിട്ടിറങ്ങാൻഒരുസംഘടനാസംവിധാനങ്ങളുംഉണ്ടായിരുന്നില്ല. ചില സർവ്വീസ് സംഘടനകളും ട്രേഡ് യൂണിയനുകളും കാലാകാലങ്ങളായി സമരം ചെയ്ത് അവരുടെ അവകാശങ്ങൾ നേടി എടുക്കുകയായിരുന്നു.അതിന്കലാകാരന്മാരെആയുധമായിഉപയോഗിക്കുകയുംചെയ്തിരുന്നു.എന്നാൽഅങ്ങനെയൊരുസംഘടിതമായ മുന്നേറ്റത്തിലൂടെ എന്തെങ്കിലും നേടി എടുത്തചരിത്രംകലാകാരന്മാരസംബന്ധിച്ചില്ലായിരുന്നു.എങ്കിലുംപ്രശസ്തരെന്നും,മുൻനിരക്കാരെന്നുംസ്വയംഅഭിമാനിക്കുന്നവരായ ഒരു ന്യൂനപക്ഷംമാത്രം തങ്ങളുടെ പലവിധ സ്വാധീനം ഉപയോഗിച്ച് പദവികളും പാരിതോഷികങ്ങളും അവാർഡുകളും തരപ്പെടുത്തി ജീവിതം ക്രമപ്പെടുത്തി എന്നതൊഴിച്ചാൽ, ബാക്കിവരുന്ന ബഹുഭൂരിപക്ഷംസ്റ്റേജ് കലാകാരന്മാരും മുഖ്യധാരയിൽ നിന്ന്അവഗണിക്കപ്പെട്ടും പിൻതളളപ്പെട്ടുംസാമ്പത്തികബാദ്ധ്യതയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കുംകൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങൾ, രണ്ട് പ്രളയം നിമിത്തം കലാപരിപാടികളും,ആഘോഷപരിപാടികളുംനടത്താനാകാതെ ലക്ഷക്കണക്കിന് സാമ്പത്തികം മുതൽമുടക്കി ഓരോ കലാപരിപാടികൾ സൃഷ്ടിച്ച് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക്തള്ളിവിടപ്പെട്ട്നിത്യജീവിതത്തിനുപോലുംവകയില്ലാതെനിത്യപട്ടിണിയിലാണ്. കലാകാരന്മാർക്ക് ജീവിക്കാൻ മറ്റ്തൊഴിലുകളും,മാർഗ്ഗങ്ങളൊന്നുമില്ല.മറ്റെല്ലാ മേഖലയിലുള്ളവരുംസംഘടിതരാണ്. ഇവിടെയാണ് കലാകാരന്മാർ ഒരുമിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം. കലാപരിപാടികളിൽ നിന്നുളളനാമമാത്രമായ വരുമാനംകൊണ്ട്നിത്യജീവിതംനയിച്ച്പോകാൻ പ്രയാസപ്പെടുന്നകലാപ്രവർത്തകരുടെ ഏകോപനത്തെപ്പറ്റി ചിന്തിച്ച് ഇങ്ങനെ ഒരു സംഘടനയ്ക്ക് രൂപംകൊടുക്കുന്നഅവസരത്തിലാണ്കോവിഡ്19എന്നമഹാവിപത്ത്ലോകത്തെമുഴുവനായി കീഴ്പ്പെടുത്തിയത്. ഈരോഗത്തിന്റെവ്യാപനംചെറുക്കുന്നതിനായിലോകരാജ്യങ്ങൾമുഴുവനുംഅടച്ചിടേണ്ടിയുംവന്നു. പൊതുപരിപാടികൾ, ഉത്സവങ്ങൾ മറ്റുവേദികൾഎല്ലാംനിശ്ചലമായി,കലാപരിപാടികൾനടത്തിയുംനൃത്തസംഗീതവിദ്യാലയങ്ങൾ നടത്തിയും ട്യൂഷൻ എടുത്തും ജീവിതം കഷ്ടിച്ച് തളളിനീക്കിയ കലാകാരന്മാർ മുഴുപട്ടിണിയിലായി. പലരുടെയും ദുരവസ്ഥ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയുംസോഷ്യൽമീഡിയകളിലൂടെയുംമനസ്സിലാക്കി.40വർഷത്തോളമായി കലാപ്രവർത്തനം നടത്തുകയും കലയേയും കലാകാരന്മാരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു എളിയ കലാകാരൻ എന്ന നിലയ്ക്ക് എന്നാലാവുന്ന വിധത്തിൽവരുംതലമുറക്കുവേണ്ടിയെങ്കിലും എന്തെങ്കിലുമൊക്കെപ്രയോജനമുണ്ടാക ണമെന്ന ചിന്തയുടെഅടിസ്ഥാനത്തിൽ ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുവാൻ തീരുമാനിച്ചു. ഞാൻ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ (1995) ൽ തിരുവനന്തപുരം കലാസാഗർഎന്നമിമിക്സ്കലാസംഘടനയുടെനേതൃത്വത്തിൽ 50-ൽപരംകലാകാരന്മാരുമായി ഞങ്ങളുടെ കലാസാഗർ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി വളരെപ്പെട്ടെന്ന് നവമാധ്യമങ്ങളിലൂടെപ്രചാരണപ്രവർത്തനങ്ങളുംആരംഭിച്ചു. അതിന്റെ ഫലമായി കേരളത്തിലെ 14 ജില്ലകളിലുമുളള വിവിധ കലാമേഖലകളിൽപ്രവർത്തിക്കുന്നഒട്ടുമിക്കകലാകാരന്മാരുമായി പരിചയപ്പെടാനും ആശയവിനിമയംനടത്തിഒരുകലാസാംസ്കാരിക കൂട്ടായ്മ യാഥാർത്ഥ്യമാക്കുവാനും സാധിച്ചു. നാളിതുവരെ കലാമേഖലയിൽ ഓരോവിഭാഗക്കാരുംവ്യത്യസ്ഥസംഘടനകളായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ സംഘടന കേരളത്തിലങ്ങോളമിങ്ങോളമുളള അസംഘടിതമായി നിലകൊണ്ടിരുന്ന എല്ലാ വിഭാഗത്തിൽപ്പെട്ടകലാകാരന്മാരെയുംകലാകാരികളേയുംഒത്തൊരുമിപ്പിച്ച്കേരളത്തിലാദ്യമായി ഒരു കൂട്ടായ്മയ്ക്കുരൂപം കൊടുത്തു. "ഒരുമിയ്ക്കാം കലയുടെ പെരുമയ്ക്കായ്" എന്നആശയംമുൻനിർത്തികലാസാംസ്കാരിക മേഖലകളിലെ ഉന്നതന്മാരുമായും,ഒരു സംഘംനിയമഞരുമായുംഅഭ്യുദയകാംക്ഷികളുമായുംകൂടിയാലോചിച്ച് ചർച്ചചെയ്ത് ഒരുനിയമാവലിയുടെഅടിസ്ഥാനത്തിൽബൈലോ തയ്യാറാക്കി ട്രാവൻകൂർ കൊച്ചിൻ ധർമ്മസ്ഥാപന ട്രസ്റ്റ് ആക്ട് അനുസരിച്ച് 11.05.2020-ൽ 6/2020/1V-ാം നമ്പരായി അഖില കേരള കലാസാംസ്കാരിക കൂട്ടായ്മ ട്രസ്റ്റ് (AKKSK)എന്ന സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു. കലാകാരന്മാർ നേരിടുന്ന എല്ലാ വിഷയങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കികലകളുടേയുംകലാകാരന്റയും അത്യുന്നതി ലക്ഷ്യമാക്കി പ്രവർത്തിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. മുന്നോട്ടുളള പ്രവർത്തനങ്ങൾക്ക് നമുക്കൊരുമിച്ചു പ്രവർത്തിച്ചേ മതിയാകൂ. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് താലൂക്ക് ജില്ല സംസ്ഥാനഭാരവാഹികളെതിരഞ്ഞെടുക്കുകയുംഅവരുടെപ്രവർത്തനങ്ങൾഏകോപിപ്പിച്ചുകൊണ്ട്നിങ്ങൾക്കൊപ്പംനിങ്ങളിലൊരാളായിഎപ്പോഴുംഞാനുണ്ടാകും.നിങ്ങളിലൊരാളായി എന്നെ കാണുകയും നിങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും പങ്കിടുന്നതിന് മനസ്സുകാട്ടണമെന്ന്ഞാൻഅഭ്യർത്ഥിക്കുന്നുകൂടുതലായി ഒന്നും പറയുന്നില്ല. നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥങ്ങളും അടയാളങ്ങളും രൂപപ്പെടുത്തുവാൻ അഖിലകേരള കലാ സാംസ്കാരിക കൂട്ടായ്മക്ക് കഴിയട്ടേഎന്ന്ആശംസിക്കുന്നു. മുഴുവൻ അംഗങ്ങൾക്കും ക്ഷേമ ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
സ്ഥാപകൻ ജനറൽ സെക്രട്ടറി
സർവേശ്വരൻ കലസാഗർ