വിവിധകലാമേഖലകളിൽപ്രവർത്തിക്കുന്നവരുംഅസംഘടിതരുമായഎല്ലാവിഭാഗംകലാകാരന്മാരെയും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുംഅവരുടെആവശ്യങ്ങൾക്കുംഅവകാശങ്ങൾക്കുംവേണ്ടിശബ്ദമുയർത്തുന്നതിനുമായി രൂപി കൃതമായ സംഘടനയാണ് അഖില കേരള കലാ സാംസ്കാരിക കൂട്ടായ്മ (AKKSK). കലാകാരന്മാരെ ഏകോപിപ്പിച്ചു നിയമാനുസൃതമായി രജിസ്റ്റർ ചെയ്യപ്പെട്ട ഒരു സംഘടനകേരളത്തിൽഇതാദ്യമാണ്.
രജിസ്റ്റർനമ്പർ :6/2020/IV-(11/05/2020)
കലാ വിഭാഗങ്ങളുടെ പേരിലോ വ്യക്തിപരമായോ ആരെയും വേർതിരിച്ചു നിർത്തുകയോ ആക്ഷേപിക്കുകയോ അധിക്ഷേപിക്കുകയോ പല തട്ടുകളിൽ കാണുകയോ ചെയ്യാൻ അനുവദിക്കില്ല എന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത.
പരസ്പരമുള്ള ആശയവിനിമയങ്ങളിലൂടെ സംശുദ്ധവും സുശക്തവുമായ ഒരു കലാസംസ്കാരം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
- ഓരോ പ്രദേശത്തെയും അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സാംസ്കാരിക നിലയങ്ങൾ രൂപീകരിച്ച് മൺമറഞ്ഞുകൊണ്ടിരിക്കുന്ന പ്രാചീന, അനുഷ്ഠാന, ക്ഷേത്ര, പൈതൃക, നാടൻ, കലാരൂപങ്ങൾ, വാദ്യോപകരണങ്ങൾ, നാട്ടറിവുകൾ,എന്നിവയുടെ പഴമയും തനിമയും വരും തലമുറയ്ക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ കാത്തു സൂക്ഷിച്ചു നിലനിർത്തുന്നതിനാവശ്യമായ കലാസാംസ്കാരിക നിലയങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ച് പ്രവൃത്തിപ്പിക്കുക.
- കലാസാംസ്കാരികമേഖലകളിൽ അസാമാന്യ കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോയതും അവഗണിക്കപ്പെട്ടവരുമായ എല്ലാവിഭാഗത്തിലും പെട്ട മുഴുവൻ കലാകാരന്മാരെയും അവരുടെ കലാഭിരുചിയും കലകളേയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ ഇടപെടലും നടത്തുന്നതാണ്.
- കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സാമൂഹിക സാമ്പത്തിക അവശതകൾ പരിഹരിക്കുന്നതിനാവശ്യമായ പ്രോജക്റ്റുകൾ, റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സമർപ്പിക്കുക.
- അംഗങ്ങളുടെതൊഴിൽപരവുംസാമ്പത്തികപരവുമായ ഭദ്രതയ്ക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചുനടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വ്യവസായവകുപ്പുകൾ, സർക്കാർ, അർത്ഥ സർക്കാർ,മറ്റ്സാമ്പത്തിക വികസന ഏജൻസികൾ എന്നിവയുടെ ഗ്രാന്റും ലോണും, സഹായങ്ങളും,സ്വീകരിച്ചുകൊണ്ട് അനുയോജ്യമായ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും,കാലക്രമേണവാദ്യോപകരണങ്ങളും അവയ്ക്ക് ആവശ്യമായഅനുബന്ധ ഉൽപ്പന്നങ്ങളുടെ ശേഖരണവും വിപണനവും സംഘടന വഴി നടത്തുകയും ചെയ്യുക.
- കലാകാരന്മാർക്കുമാത്രമായി ഒരു സർവീസ് സഹകരണ സംഘം രൂപീകരിക്കുക.(സഹകരണബാങ്ക് )
- നിരാശ്രയരായവരോ, രോഗപീഡിതരോ, സാമ്പത്തികമായിബുദ്ധിമുട്ടുന്നവരോ ആയ കലാകാരന്മാർക്ക് വേണ്ടുന്നസഹായങ്ങൾ നൽകുക,അവരെസംരക്ഷിക്കുക.അനാഥത്വം അനുഭവിക്കുന്ന കലാകാരന്മാർക്ക് തലചായ്ക്കാൻ വാസയോഗ്യമായ സനാതന മഠങ്ങൾസ്ഥാപിച്ചുസംരക്ഷിച്ചുപ്രവർത്തിപ്പിക്കുക.
- ആരോഗ്യ പരിരക്ഷയ്ക്കും മാനസിക ഉല്ലാസത്തിനും യോഗ, ആയോധനകല, ആയുർവ്വേദ, പാരമ്പര്യ,പ്രകൃതി ചികിത്സ, കായികവിനോദങ്ങൾ, നൃത്തസംഗീത, ഉപകരണസംഗീത പരിശീലനം, സാഹിത്യ-സാംസ്കാരിക ചർച്ചകൾ, ബോധവൽക്കരണക്‌ളാസുകൾ, സംഘടിപ്പിക്കുന്നതിനോടൊപ്പം പരിസ്ഥിതി/ പ്രകൃതി സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾഅംഗങ്ങളെബോധവൽക്കരിക്കുന്നതിന്ആവശ്യമായസെൻററുകൾസ്ഥാപിച്ചു നടപ്പാക്കുക.
- മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തുകളിൽ നിന്ന് യുവതലമുറയെപിന്തിരിപ്പിക്കുക,അതിനാവശ്യമായ ബോധവൽക്കരണം/കൗൺസിലിംഗ് നൽകുക.
- രക്തദാനം,നേത്രദാനം ,അവയവദാനം എന്നീ മഹാദാനങ്ങൾ ചെയ്യാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുക.
- സംസ്ഥാനത്തിലെസമസ്തകലാരൂപങ്ങളെയുംസമാഹരിച്ച്ഒരുകലാ പരീക്ഷണശാല "സർവ്വകലാവിജ്ഞാനപീഠം" സ്ഥാപിക്കുക.
- സംഘടനയുടെപദ്ധതികൾനടപ്പിൽവരുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെവിടെയും(AKKSK )സംഘടനയുടെ പേരിൽ സ്ഥാവര ജംഗമ വസ്തുവകകൾ , വാഹനങ്ങൾ എന്നിവ വിലയ്ക്കോ വാടകയ്ക്കോ ലോണായോ ദാനമായോവാങ്ങുകയും സ്വീകരിക്കുകയും ചെയ്യാവുന്നതുമാണ്.
രോഗതുരതസൃഷ്ടിച്ചഒരുഅരക്ഷിതാവസ്ഥയിൽ ആണ്നാം ഇപ്പോൾ. പ്രതീക്ഷകളുടെ പുതിയ ഒരു കാലഘട്ടം തുടങ്ങുന്ന അവസരം കൂടിയാണ് ഇത്. അർത്ഥപൂർണമായ അതിന്റെ ആദ്യത്തെ അടയാളപ്പെടുത്തൽ കലാകാരന്റേതാവണം. മറ്റേതിനെക്കാളും മനുഷ്യനെ മനുഷ്യനായികാണാനും സമത്വ ബോധം,സാമൂഹ്യനീതിഇവഉറപ്പുവരുത്തുന്നതിന്കലയുടെപ്രത്യയശാസ്ത്രത്തിനേ കഴിയൂ . കല ഒരു വൈജ്ഞാനിക വിഷയമാക്കേണ്ട ആവശ്യകത വരുംതല മുറയ്ക്ക് അത്യന്താപേക്ഷിതമാണ്. അതിനായികലാസാംസ്കാരികബോധവൽക്കരണം ആരംഭിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നാവണം. കാരണം കുഞ്ഞുങ്ങൾക്ക് സ്നേഹസൗഹദങ്ങളിലൂടെ തുല്യനീതിയുംപരിഗണനയുമാണ്ലഭ്യമാകുന്നത്. സമത്വബോധവുംസാമൂഹികനീതിയും രാഷ്ട്രനിർമിതിയ്ക്ക് ഉതകുന്ന അവബോധവും ജീവകാരുണ്യതൽപരതയും ആർജിക്കുന്ന കുരുന്നുകളെ നവസമൂഹ നിർമ്മിതിയ്ക്കായി പ്രാപ്തരാക്കാൻ കഴിയും. അങ്ങനെവൈജ്ഞാനികതയോടെ സമഗ്രതയോടെകലകൾക്കുംകലാകാരന്മാർക്കുമുള്ള അനന്തസാധ്യതകൾ കണ്ടെത്തി പ്രായോഗികമാക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയും എന്ന് നിസ്സംശയംപറയാവുന്നതാണ്.
ചിന്തയും സർഗ്ഗാത്മകതയും ഒത്തുചേർന്ന ഒരുഭാവിതലമുറയെവാർത്തെടുക്കുവാനുള്ള നമ്മുടെ പ്രയത്നത്തിന് തുടക്കമാവട്ടെ ഈ കൂട്ടായ്മ.
"അഖിലകേരളകലാസാംസ്കാരികകൂട്ടായ്മ"
"ഒരുമിക്കാം കലയുടെ പെരുമയ്ക്കായ്"
വിനയത്തോടെ
സർവേശ്വരൻ കലാസാഗർ