Our Events

Home Events

Our Events

ശ്രീ ഗോപാലകൃഷ്ണൻ, മാവേലിക്കര

ശ്രീ ഗോപാലകൃഷ്ണൻ, മാവേലിക്കര അദേഹത്തിന്റെ വീട്ടിൽ ഒരു water tank വെച്ചു കൊടുക്കുന്ന ജോലികൾ അവസാന ഘട്ടത്തിൽ 🙏

🙏നമ്മുടെ സമ്മാന നറുക്കെടുപ്പ് (31/01/2022) .. ഒന്നാം സമ്മാനം LED TV, രണ്ടാം സമ്മാനം Smart phone... AKKSK ഓഫീസിൽ എത്തിച്ചു 🙏🌹🌹🙏🙏🙏

🙏നമ്മുടെ സമ്മാന നറുക്കെടുപ്പ് (31/01/2022) .. ഒന്നാം സമ്മാനം LED TV, രണ്ടാം സമ്മാനം Smart phone... AKKSK ഓഫീസിൽ എത്തിച്ചു 🙏🌹🌹🙏🙏🙏

Smt Usha R - Help

🙏 കൂട്ടായ്മയിലെ അംഗം ശ്രീമതി ഉഷ R, തന്റെ കുടുംബത്തിന്റെ കഷ്ടസ്ഥിതി അറിയിച്ചിരുന്നു. മുതിർന്ന മകൻ ജന്മനാ കിടപ്പ് രോഗി, വയസ്സായ അമ്മ രോഗാവസ്ഥയിൽ. ഉഷക്കും ആരോഗ്യ പ്രശ്നങ്ങൾ. കലാപരിപാടികൾ തീരെ ഇല്ലെന്ന് തന്നെ പറയാം. കുടുംബം നിത്യ ചിലവിനും ചികിത്സക്കും നിവർത്തിയില്ലാതെ ബുദ്ധിമുട്ടുന്നു. ഈ വിവരങ്ങൾ നമ്മുടെ ഒരു വിദേശത്തുള്ള സുഹൃത്തിനെ (ശ്രീ ജയദേവ് USA ) ധരിപ്പിച്ചു. അദ്ദേഹം തന്റെ മകൾക്ക് നൃത്ത പരിപാടി അവതരിപ്പിച്ചു കിട്ടിയ സമ്മാന തുക മുഴുവനും AKKSK അക്കൗണ്ട്ൽ തരികയും, എല്ലാ മാസവും ശ്രീമതി ഉഷക്ക് ₹500/- വെച്ച് ഒരു വർഷത്തേക്ക് കൊടുക്കാൻ തീരുമാനം ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ മൂന്നു മാസങ്ങളായി തുക കൊടുത്തു വരുന്നു. ശ്രീ ജയദേവിനും കുടുംബത്തിനും AKKSK യുടെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ 🙏

AKKSK കൈനീട്ടം

🙏 കൂട്ടായ്മയിലെ അംഗങ്ങളിൽ മാസം നറുക്കെടുപ്പ് നടത്തി ഒരു മുതിർന്ന അംഗത്തിനും, 60 വയസ്സിനു താഴെ പ്രായമുള്ള മറ്റൊരു അംഗത്തിനും ₹501/- വീതം "AKKSK കൈനീട്ടം " പദ്ധതി കഴിഞ്ഞ മൂന്നു മാസങ്ങൾ ആയി നടന്നു വരുന്നു. നറുക്കെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്താൻ, AKKSK എല്ലാ ഭാരവാഹികളെയും ഒഴിവാക്കി ആണ് പദ്ധതി. അതു പോലെ കൃത്യമായി വരിസംഖ്യ തന്നിട്ടുള്ള അംഗങ്ങളെ മാത്രമേ പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളൂ. മികച്ച പ്രതികരണം ആണ് നമ്മുടെ അംഗങ്ങളുടെ ഭാഗത്തു നിന്നും ഈ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ആയിരിക്കും ഈ പദ്ധതി മുന്നോട്ടു കൊണ്ട് പോകുക. എല്ലാ മാന്യ അംഗങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

ഓണം 2022 - ഓങ്കാരം USA അംഗങ്ങൾ നൽകിയ സംഭാവന

വിദേശ മലയാളി സുഹൃത്തായ ശ്രീ ജയദേവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ₹35000/- (മുപ്പത്തി അഞ്ചായിരം രൂപ ), നമ്മുടെ AKKSK മുതിർന്ന അംഗങ്ങൾക്ക് ഓണം സമാശ്വാസ സമ്മാനം നൽകുവാനായി സംഭാവന നൽകിയ വിവരം നന്ദിപൂർവ്വം അറിയിക്കുന്നു. ഇന്ന് (06/09/22) ന് ഒരു ലളിതമായ ചടങ്ങിൽ വെച്ചു സംഭാവന തുക വിതരണം ചെയ്യുന്നതാണ്. നേരിട്ട് വരാത്തവർക്ക് ഗൂഗിൾ പേ വഴിയും തുക എത്തിക്കുന്നതാണ്. ശ്രീ ജയദേവിനും മറ്റു സംഘാടക സുഹൃത്തുക്കൾക്കും AKKSK യുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും, സന്തോഷം നിറഞ്ഞ ഓണാശംസകളും അറിയിക്കുന്നു. സർവേശ്വരൻ കലാസാഗർ ജനറൽ സെക്രട്ടറി

Ohmkaram USA - Donation for Onam Relief

All Contributors are from Ohmkaram - A Hindu Cultural Organization in St.Louis, Missouri Contributors List Prashanth Sivadasan $25.00 Vimal Nair $20.00 Ganesh Jayaraman $50.00 Rakhesh Sekhar $20.00 Vinay Menon $50.00 Valsa Kolakkampadath $25.00 Rajagopal Unni $51.00 Mukesh Malugu $25.00 Gireesh Parokkode $10.00 Anupama Pillai $50.00 Vinod Vijayan $25.00 Nidheesh Kollarkandy $20.00 Jayadev Nair $74.75 Total $445.75 Transfer Rate /USDollar 78.52 Total in INR Rs. 35000.00

ഓണം 2022 - സമാശ്വാസ സഹായം വിതരണം 06/09/2022

സുഹൃത്തുക്കളെ 🙏 മുൻപ് അറിയിച്ചിരുന്നത് പോലെ നമ്മുടെ അംഗങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 1000/- ഓണം സഹായം നൽകുവാൻ തീരുമാനം ഉണ്ടാകുകയും 06/09/2022 ന് തിരുവനന്തപുരം ട്രസ്റ്റ്‌ ഓഫീസിൽ ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ യോഗത്തിൽ, സന്നിഹിതരായ അംഗങ്ങൾക്ക് പ്രസ്തുത സഹായം കൈമാറുകയും ഉണ്ടായി എന്ന് ഏവരെയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ. തികച്ചും നമ്മുടെ ട്രസ്റ്റ്‌ മാനദണ്ഡം പാലിച്ചു കൊണ്ടായിരുന്നു അർഹരായവരെ തിരഞ്ഞെടുത്തിട്ടുള്ളത്. അത് പോലെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 60 വയസ്സിൽ താഴെ പ്രായമുള്ള ചില അംഗങ്ങൾക്കും ഈ സഹായധനം കൈമാറുവാൻ കഴിഞ്ഞു. ചടങ്ങിൽ എത്തി ചേരാത്തവർ, മറ്റു ജില്ലകളിൽ ഉള്ളവർ അവരുടെ ഗൂഗിൾ pay വഴി തുക കൈമാറി. ഈ ഓണം സമാശ്വാസ സഹായം നടപ്പിൽ വരുത്തുവാൻ കൂട്ടായ്മയെ അകമഴിഞ്ഞു സാമ്പത്തിക സഹായം എത്തിച്ചു തന്ന സ്വദേശ, വിദേശ സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ ഇവർക്കെല്ലാം AKKSK ഹൃദയം നിറഞ്ഞ നന്ദി, കടപ്പാട് അറിയിച്ചു കൊള്ളട്ടെ. അവർക്കും കുടുംബങ്ങൾക്കും എല്ലാവിധ ഐശ്വര്യങ്ങൾ സന്തോഷം നിറഞ്ഞ ഓണാശംസകൾ നേരുന്നു. എല്ലാ പ്രിയപ്പെട്ട അംഗങ്ങൾക്കും കുടുംബങ്ങൾക്കും നല്ലൊരു പൊന്നോണം ആശംസിച്ചു കൊള്ളുന്നു. 🙏 സർവേശ്വരൻ കലാസാഗർ ജനറൽ സെക്രട്ടറി

ഓണം സമാശ്വാസ സഹായം സംഭാവന

അഖില കേരള കലാസാംസ്‌കാരിക കൂട്ടായ്മയുടെ വളരെ അവശത അനുഭവിക്കുന്ന കലാകാരന്മാരായ അംഗങ്ങൾക്ക് സാമ്പത്തികമായി സഹായം നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുവാനുള്ള പ്രചോദനവും ഏറ്റവുമധികം സാമ്പത്തികസഹായങ്ങളും നൽകി കഴിഞ്ഞവർഷം ഞങ്ങളെ സഹായിച്ചത് "ശ്രീ ബാലു രാമചന്ദ്രൻ & ജാനു USA" ആണ്. ഈ പുണ്യ കർമത്തിന് അദ്ദേഹത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും കടപ്പാടും അറിയിക്കുന്നതോടൊപ്പം ഈ വർഷവും അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഞങ്ങളെ അകമഴിഞ്ഞു സഹായിക്കുവാൻ കാണിക്കുന്ന ആ നല്ലമനസ്സിന് നന്ദി പറഞ്ഞാൽ തീരുന്നതല്ല. അവർ 20,000/- സംഭാവന തരികയുണ്ടായി.തുടർന്നും ഞങ്ങൾ ചെയ്യുന്ന സത്കർമങ്ങളിൽ ഞങ്ങളോടൊപ്പം കൂട്ടായി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ശ്രീ ബാലു രാമചന്ദ്രനും, ജാനു & കുടുംബത്തിനും AKKSK യുടെ നന്ദിയും കടപ്പാടും അർപ്പിക്കുന്നു. ഒപ്പം ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണാശംസകളും നേരുന്നു 🙏 സർവേശ്വരൻ കലാസാഗർ ജനറൽ സെക്രട്ടറി

ഓണം സമാശ്വാസ സഹായം സംഭാവന

AKKSK കലാകാരന്മാർക്ക് ഓണം സമാശ്വാസ സഹായം എത്തിക്കുന്ന പ്രവർത്തനങ്ങൾക്കായി നമ്മുടെ അഭ്യർത്ഥന പരിഗണിച്ചു ശ്രീമതി ജാനകി R മേനോൻ USA, ₹10,000/- സംഭാവന തരികയുണ്ടായി എന്ന വിവരം നന്ദിപൂർവ്വം അറിയിച്ചു കൊള്ളുന്നു. ഈ സംരംഭത്തിൽ നമ്മെ അകമഴിഞ്ഞു സഹായിച്ച ശ്രീമതി ജാനകി R മേനോനും കുടുംബത്തിനും AKKSK നന്ദിയും കടപ്പാടും പ്രാർത്ഥനകളും അറിയിക്കുന്നു. 🙏 സർവേശ്വരൻ കലാസാഗർ

ഓണം 2022 - സമാശ്വാസ സഹായം വിതരണം

ഓണം 2022 - സമാശ്വാസ സഹായം വിതരണം